06:15am 10 November 2026
NEWS
സെൻറ് തോമസ് ദിനത്തിലെ അവധി പുനസ്ഥാപിക്കണം


22/06/2025  09:22 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
സെൻറ് തോമസ് ദിനത്തിലെ അവധി പുനസ്ഥാപിക്കണം

കൊച്ചി : ക്രിസ്ത്യൻ മത വിശ്വാസികളിൽ വലിയൊരു വിഭാഗം ഏറെ പാവനമായി ആചരിച്ചു പോരുന്ന സെൻറ് തോമസ് ദിനമായ ജൂലൈ മൂന്നിലെ പൊതു അവധി പുനസ്ഥാപിക്കണമെന്ന് അൽമായ ശബ്ദം നേതൃയോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.1956 മുതൽ 1996 വരെ ജൂലൈ മൂന്ന് കേരളത്തിൽ പൊതു അവധിയായിരുന്നു. 1996 ലാണ് സർക്കാർ ഈ അവധി പിൻവലിച്ചത്. പിന്നിടുമാറി മാറി വന്ന സർക്കാരുക്കളുടെ മുന്നിൽ ഈ ആവശ്യം ഉന്നയിച്ചെങ്കിലും ഇതുവരെയും ഇതു പരിഗണിച്ചിട്ടില്ല അൽമായ ശബ്ദം ചൂണ്ടിക്കാട്ടി.എല്ലാ ക്രൈസ്തവ സഭ വിഭാഗങ്ങളും ജൂലൈ മൂന്ന് വിശുദ്ധ തിരുക്കർമങ്ങൾ നടത്തുന്ന പ്രാർത്ഥന ദിനമായി ആചരിക്കുന്നത് കണക്കിലെടുത്തും ക്രൈസ്തവ വിശ്വാസികളായ സർക്കാർ ജീവനക്കാർക്ക് മതപരമായ അവരുടെ തിരുകർമ്മങ്ങളിൽ സംബദ്ധിക്കുവാൻ അവധി നൽകി സർക്കാർ സൗകര്യം നൽകണം. ഇക്കാര്യത്തിൽ ബന്ധപ്പെട്ടവർ തീരുമാനമെടുത്തു ക്രൈസ്തവ സമൂഹത്തിൻ്റെ വിശ്വാസ താൽപര്യം സംരക്ഷിക്കുവാൻ മുൻകൈ എടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.സെൻറ് തോമസ് ദിനത്തിൽ കേരളത്തിൽ അവധി അനുവദിക്കണമെന്ന പതിറ്റാണ്ടുകളായുള്ള ആവശ്യത്തിനു മുന്നിൽ സർക്കാർ ഇനിയും കണ്ണടയ്ക്കരുത്. നേതൃയോഗത്തിൽ വക്താവ് ഷൈബി പാപ്പച്ചൻ അധ്യക്ഷനായി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img